കുടുംബശ്രീ പതിനാലാമത് ദേശീയ സരസ് മേളയുടെ പോസ്റ്റർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പ്രകാശനം ചെയ്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ                  വി വിഗ്‌നേശ്വരിക്ക് നൽകിയാണ് പോസ്റ്റർ പ്രകാശനം  ചെയ്തത്. പബ്‌ളിക് റിലേഷൻസ് ഓഫീസർ ബി സേതുരാജ്, പ്രോഗ്രാം ഓഫീസർ ലിഷ മോഹൻ എന്നിവർ പങ്കെടുത്തു.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 22 മുതൽ 31 വരെ മലപ്പുറത്താണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ ഇരുപത്തഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭകർ മേളയിൽ പങ്കെടുക്കും.