ഭിന്നശേഷിക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കാൻ ആക്ഷൻപ്ലാൻ തയ്യാറാക്കി. സെക്ടർ ഓഫീസർമാർ മുഖേന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഇതു കൈമാറും. മണ്ഡലത്തിലെ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇത് ഒന്നുകൂടി പരിശോധിച്ച് റൂട്ട് പ്ലാൻ ഒരുക്കും. കെഎസ്ആർടിസി ബസ് സർവീസുള്ള റൂട്ടുകളിൽ ട്രാൻസ്‌പോർട്ട് ബസ്സിൽ തന്നെയാവും ഭിന്നശേഷി വോട്ടർമാരെ ബൂത്തുകളിലെത്തിക്കുക. ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വാഹനങ്ങളിൽ വോട്ടർമാരെ ബൂത്തിലെത്തിക്കും. നോഡൽ ഓഫീസർമാരുടെയും റൂട്ട് ഓഫീസർമാരുടെയും യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. റംല, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ, സാമൂഹികനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, എൻഎസ്എസ് ജില്ലാ കൺവീനർ എം.ജെ ജോസഫ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.വി കോശി, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി. സുനീഷ് തുടങ്ങിയവർ പങ്കെടുത്തു.