കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കായി ഈ മാസം 24 വെള്ളിയാഴ്ച കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കരിയര്‍ വിദഗ്ധന്‍ ഡോ. പി. ആര് വെങ്കിട്ടരാമന്, ഡോ. ഉഷാ ടൈറ്റസ് ഐഎഎസ്, ഡോ. കെ. വാസുകി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴക്കൂട്ടം മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രകാശം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അല്‍സാജ് കണ്വെന്ഷന് സെന്ററില്‍ വെച്ച് നടത്തുന്ന കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 9.30 നാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ഈ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാം. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പഠിച്ചവര്‍ക്കെല്ലാം പ്രവേശനമുണ്ടാകും. മുന്‍കൂറായി പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിന് 9447103222, 9946698961, 9961230754 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കഴക്കൂട്ടത്ത് സംഘടിപ്പിക്കുന്ന ഈ കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പിലൂടെ കോഴ്സുകളുടെ സാധ്യതകളും, ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കുന്നുണ്ട്. ഇനിയെന്ത് പഠിക്കണം എന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭ്യര്‍ത്ഥിച്ചു.
