മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് കശു വണ്ടി വികസന കോര്പ്പറേഷന് 4,00,000 രൂപ നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്റ്റാഫ് അംഗങ്ങളും 1,00,001 രൂപയും മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 1,17,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്കി. കൊല്ലം സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ചാരിറ്റി സംഘടനയായ സാന്ദ്രം 1,39,500 രൂപയും ഫെഡറേഷന് ഓഫ് കാഷ്യൂ പ്രൊസസ്സേഴ്സ് ആന്റ് എക്സ്പോര്‍ട്ട്സ് 50,000 രൂപയും ഹരിതകേരളം മിഷനിലെ ജീവനക്കാര്‍ 1,57,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.
