വാമനപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവ്. അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15-ഉം മറ്റു പിന്നാക്ക സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രണ്ടും ഒഴിവുകളുണ്ട്. വിദ്യാർത്ഥിയുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, അവസാന വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂൺ ആറിന് വൈകിട്ട് അഞ്ചിന് മുമ്പ് വാമനപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ:8547630018