സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 74 ഹോസ്റ്റലുകളിൽ അഗ്നി പ്രതിരോധം സംവിധാനം സ്ഥാപിക്കുന്നതിന് ഈ രംഗത്ത് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 15ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് വികാസ്ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ:04712304594

ഹോസ്റ്റലുകളിൽ ബയോഹസാഡ് സ്പിൽ കിറ്റ്
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 114 ഹോസ്റ്റലുകളിൽ ബയോഹസാഡ് സ്പിൽ കിറ്റ് സ്ഥാപിക്കുന്നതിന് ഈ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 15നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0471-2304594