ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ സേ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നതിന് ഗള്‍ഫ് മേഖലയില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തവിധത്തില്‍ ഒരു പരീക്ഷാകേന്ദ്രം അനുവദിച്ച് പൊതു വിദ്യാഭ്യാസവകുപ്പ് ഉത്തരവായി. ഈ പരീക്ഷാകേന്ദ്രത്തിലേക്ക് പരീക്ഷാ നടത്തിപ്പിന് സര്‍ക്കാര്‍/ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതിനും അനുമതി നല്കി ഉത്തരവായി
