സ്വാമി വിവേകാനന്ദന്റെ ജന്മദിനം നെഹ്റു യുവ കേന്ദ്ര ദേശീയ യുവജന ദിനമായി ആഘോഷിച്ചു. സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെയും ദേശീയ യുവജന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടറേറ്റ് സമ്മേളനഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ.അനില്‍കുമാര്‍ നിര്‍വഹിച്ചു. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തെ കുറിച്ചും കാഴ്ച്ചപ്പാടുകളെ കുറിച്ചും റിട്ട.പ്രൊഫസര്‍ രാജശേഖരന് ക്ലാസെടുത്തു. ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ് ഗീത നെഹ്റു യുവ കേന്ദ്ര ജില്ലാ കയിക മത്സര വിജയികള്‍ക്കും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.വി രവി, ടി സത്യനാഥ്, എന്‍ കര്‍പ്പകം, കെ വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 150-ഓളം പേര് പങ്കെടുത്തു.
