ജില്ലയിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. നെടുമങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സി. ദിവാകരന് എം.എല്‍.എ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എ.ഡി.എം വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. ജില്ലയില്‍ നിന്നുള്ള എം.പിയുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
