കൊച്ചി: കെയർ ഹോം നടത്തിപ്പുകാർക്കും ജീവനക്കാർക്കുമായുള്ള പരിശീലന പരിപാടി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത്, പറവൂർ ബ്ലോക്ക് പഞ്ചായത്ത്, ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസമാണ് പരിശീലനം.

രോഗി സംരക്ഷണത്തിന് ആവശ്യമായ നഴ്സിംഗ് പരിശീലനത്തിന് പ്രാധാന്യം നൽകിയിട്ടുള്ള പരിശീലന പരിപാടിയിൽ രണ്ടുദിവസത്തെ ഫീൽഡ് തല പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കെയർ ഹോമിലെ അന്തേവാസികൾക്ക് മെച്ചപ്പെട്ട സംരക്ഷണം ലഭ്യമാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ടി.ഡി സുധീർ, മറ്റ് അംഗങ്ങളായ ഗീത സന്തോഷ്, പി.ആർ സൈജൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ, ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗീസ്, പി.ആർ.ഒ രാജേഷ് എന്നിവർ സംബന്ധിച്ചു.

ക്യാപ്ഷൻ: കെയർ ഹോം നടത്തിപ്പുകാർക്കും ജീവനക്കാർക്കുമായുള്ള പരിശീലന പരിപാടി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു