തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.  ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം വേണം.  യു.ജി.സി നെറ്റ് പാസ്സായവർക്ക് മുൻഗണന.  താൽപര്യമുള്ളവർ 26ന് രാവിലെ 10ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗണിതശാസ്ത്രവിഭാഗം മേധാവിയുടെ ഓഫീസിലെത്തണം.