സംസ്ഥാന കായികയുവജന കാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് സ്പേർട്സ് ഫിറ്റ്നസ് സെന്ററിൽ റിസപ്ഷനിസ്റ്റ് കം അക്കൗണ്ടന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. കൊമേഴ്സ് ബിരുദമാണ് യോഗ്യത. റ്റാലി സോഫ്റ്റ്വെയർ, ഇംഗ്ലീഷ്, മലയാളം ഭാഷകൾ എന്നിവ അനായാസമായി കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം 16ന് രാവിലെ10.30നും ഉച്ചയ്ക്ക് ഒരു മണിക്കും മധ്യേ കായിക എൻജിനീയറിങ് വിഭാഗം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2323644.