കാസർഗോഡ്: ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബു മിഖ്യാതിഥിയായി. വിവിധ ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകളിലൂടെ രൂപീകരിച്ച കരട് പദ്ധതിയുടെ അവതരണവും ചര്‍ച്ചയും സെമിനാറിന്റെ ഭാഗമായി നടന്നു.
ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് ഡോ.സി തമ്പാന്‍, പൊതുമരാമത്ത് സ്തിരം സമിതി അധ്യക്ഷ ഫരീദസക്കീര്‍ അഹമ്മദ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പാദൂര്‍ ഷാനവാസ്,ക്ഷേമകാര്യ സ്ഥിരം അധ്യക്ഷ അഡ്വ. എ.പി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.പി മുസ്തഫ,എം നാരായണന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ ശ്രീകാന്ത് ബ്ലോക്ക് പഞ്ചായ്തത് പ്രസിഡന്റ് മാരായ പി.രാജന്‍, എം.ഗൗരി, ഓമന രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ.ജലീല്‍ എന്നിവര്‍ സംസാരിച്ചു.
വികസനകാര്യ സ്ഥിരം അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടി കരട് പദ്ധതി വശദീകരിച്ചു. തുടന്ന് ഗ്രൂപ്പ് ചര്‍ച്ചയും ചര്‍ച്ചകളുടെ വിശദീകരണവും നടന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ നന്ദിയും പറഞ്ഞു.