കേരള സർക്കാർ കായിക യുവജന കാര്യാലയം മുഖേന നടപ്പാക്കുന്ന അടിസ്ഥാനതല ബാസ്ക്കറ്റ്ബോൾ പരിശീലന പദ്ധതിയായ ഹൂപ്സിലേക്ക് കോഴിക്കോട് ജില്ലയിലെ കുട്ടികൾക്കായുള്ള സെലക്ഷൻ ഗവ. എച്ച്.എസ്.എസ് കാരാപറമ്പയിൽ 29ന് രാവിലെ പത്തിന് നടക്കും. ഓരോ കുട്ടിക്കും ആകെ 36 മണിക്കൂർ പരിശീലനം നൽകും. (പ്രതിദിനം 45 മിനിട്ട് വീതം) ഒരു പരിശീലന കേന്ദ്രത്തിൽ 40 കുട്ടികൾ വീതമുള്ള മൂന്ന് ബാച്ചുകൾ ഉണ്ടായിരിക്കും.
ഒൻപത് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള തല്പരരായ വിദ്യാർത്ഥികൾക്ക് ഹൂപ്സ് പരിശീലന കേന്ദ്രം വഴിയോ ഓൺലൈൻ മുഖേനയോ www.spotsrkeralahoops.in ൽ അപേക്ഷിക്കാം. ഉയരം, വെർട്ടിക്കൽ ജംപ് ടെസ്റ്റ്, കാൽമുട്ട് ഉരയൽ എന്നിവയുടെ പരിശോധന നടത്തിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.
തിരഞ്ഞെടുപ്പിന് വരുമ്പോൾ ആധാർ കാർഡ്, സ്കൂൾ ഹെഡ്മാസ്റ്ററിൽ നിന്ന് ലഭിച്ചിട്ടുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഓൺലൈൻ രജിസ്റ്റർ ചെയ്തതിന്റെ രേഖ എന്നിവ ഹാജരാക്കണം. അപേക്ഷകർ 01.01.2007 നും 31.12.2010 നും ഇടയിൽ ജനിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9526328865.