എറണാകുളം: കെഎസ്ഇബിയുടെ കോതമംഗലം – ഭൂതത്താന്‍കെട്ട് പ്രൊജക്റ്റില്‍ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് വേതന കുടിശിക നല്‍കി. പശ്ചിമബംഗാളില്‍ നിന്നുള്ള 18 തൊഴിലാളികൾ ഉൾപ്പെടെ ആണ് ഇവിടെ പണിയെടുക്കുന്നത്. ബംഗാളിലേക്ക് പോകാന്‍ ട്രെയ്ന്‍ ഉണ്ടെന്ന് സന്ദേശം ലഭിച്ച ഇവര്‍ നാട്ടിലേക്ക് പോകാന്‍ വേതന കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് റോഡില്‍ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു.

തഹസിൽദാർ, പോലീസ് എന്നിവരിൽ നിന്ന് പ്രശ്നം സംബന്ധിച്ച് ഇൻഫർമേഷൻ ലഭിച്ചതിനെതുടര്‍ന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ബിനീഷ് കുമാർ വിഷയത്തില്‍ ഇടപെടുകയും തഹസില്‍ദാര്‍, പോലീസ്, കെഎസ്ഇബി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോണ്‍ട്രാക്ടറുമായി ചര്‍ച്ച നടത്തി തൊഴിലാളികള്‍ക്കു കുടിശിക തുക 145000/ രൂപ നല്‍കുകയായിരുന്നു. സ്വദേശത്തേക് മടങ്ങാനാഗ്രിഹിക്കുന്നവരെ ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ കയറ്റിവിടാനാകൂ എന്ന് അധികൃതര്‍ തൊഴിലാളികളെ അറിയിച്ചു.

അതുവരെ ജോലിയില്‍ തുടരാനും പൊതുസ്ഥലത്ത് കൂട്ടമായി ഇറങ്ങി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചു. തഹസിൽദാർ, പോലീസ്, KSEB ഉദ്യോഗസ്ഥരുടെ സമയോചിത പ്രവർത്തനങ്ങൾ മൂലം വേഗത്തിൽ പ്രശ്നപരിഹാരം കാണാൻ സാധിച്ചുവെന്ന് ലേബർ ഓഫീസർ അറിയിച്ചു.തൊഴിലാളികളെ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണവും നടത്തിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ദുരിത കാലത്ത് സഹായത്തിനെത്തിയ വന്ന ഉദ്യോഗസ്ഥരോട് തൊഴിലാളികള്‍ നന്ദി അറിയിച്ചു.l