മാസ്ക്ക് ധരിക്കാത്ത 2036 കേസുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റിൻ ലംഘിച്ച 14 പേർക്കെതിരെയും കേസെടുത്തു. പൊതുജനം മാസ്ക്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന പോലീസിന്റെ ടാസ്ക്ക് ഫോഴ്സിന്റെ ചുമതല ദക്ഷിണമേഖല ഐ. ജി ഹർഷിത അട്ടല്ലൂരിക്ക് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
