ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി. ആർ. ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി. ആർ. ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. കഴിഞ്ഞ വർഷം 41 ലക്ഷത്തിലധികം പേരാണ് പി.ആർ.ഡി ലൈവ് വഴി ഫലം അറിഞ്ഞത്.
—————————————————–
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം

Android

https://play.google.com/store/apps/details?id=in.gov.kerala.prd

Apple store

https://apps.apple.com/in/app/prd-live/id1434588832