പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ  ഊട്ടുപുരയ്ക്ക് വടക്ക് ഭാഗത്തുള്ള   കടവും ക്ഷേത്രത്തോടു ചേര്‍ന്ന് വെള്ളപ്പൊക്കത്തില്‍ നാശം സംഭവിച്ച അച്ചന്‍കോവിലാറിന്റെ തീരവും കെട്ടിസംരക്ഷിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.      ക്ഷേത്രത്തിന് കിഴക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചന്‍കോവില്‍ ആറിന്റെ കടവുകള്‍ അപകടകരമായ നിലയില്‍ തകര്‍ന്ന് ഊട്ടുപുരയ്ക്ക് ഭീഷണി ആയതിനെ തുടര്‍ന്ന് കെട്ടിയെങ്കിലും അതിനോട് ചേര്‍ന്ന വടക്ക് ഭാഗം ഇപ്പോഴും തകര്‍ന്നു കിടക്കുകയാണ്.

കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ അവിടെ അടിയന്തിരമായി കടവ് കെട്ടി സംരക്ഷിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ കൊട്ടാരം നിര്‍വാഹക സമിതിയുടെ നിവേദനം സ്വീകരിക്കുകയും ചെയ്തു. എംഎല്‍എയ്‌ക്കൊപ്പം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മ , ട്രഷറര്‍ ദീപാ വര്‍മ, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍.രവി,  രാജേന്ദ്രന്‍,  പൃഥിപാല്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ രാജീവ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.