കോട്ടയംജില്ലയില്‍ ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
താലൂക്ക് ഓഫീസുകളില്‍നിന്ന് നിര്‍ദേശിച്ചാലുടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കളക്ടർ അഭ്യർഥിച്ചു.


ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻ , കളക്ടർ എം. അഞ്ജന എന്നിവർ ഈരാറ്റുപേട്ട ഉൾപ്പെടെ മഴക്കെടുതി മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.