പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ പത്ത് വരെ നീട്ടി.
കേരള ബാർ കൗൺസിൽ 2019 ജൂലൈ 1 നും 2020 ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങൾ www.bcdd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.