തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൗണ്ടുകടവ്, വലിയവേളി(യൂണിറ്റ് നമ്പര്‍ 19), ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞായാലില്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക്, ചിലമ്പില്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

ചെറിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ദളവാപുരം, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമ്മല, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മണക്കാട് മാര്‍ക്കറ്റ്, മണക്കാട് വാര്‍ഡ്, അംബുജവിലാസം റോഡിലെ ലുക്ക്‌സ് ലെയിന്‍, വഞ്ചിയൂര്‍, ആനാട് ഗ്രാമപഞ്ചായത്തിലെ ചെറുവേലി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.