എറണാകുളം : പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലുള്ള ചേന്ദമംഗലം, ചിറ്റാറ്റുക്കര, വടക്കേക്കര, ഏഴിക്കര, കോട്ടുവള്ളി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് ഉള്ള പാൽ സബ്സിഡി വിതരണത്തിന്റെ ഉത്‌ഘാടനം പറവൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യേശുദാസ് പാറപ്പിള്ളി നിർവഹിച്ചു. 570 ക്ഷീര കർഷകർക്കാണ് സബ്‌സിഡി നൽകിയത്.

ഏപ്രിൽ മാസം മുതൽ ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് ലിറ്ററിന് 4 രൂപ നിരക്കിൽ ആണ് സബ്സിഡി നൽകുന്നത്. ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം ഉൾപ്പടെ കർഷകർക്ക് പരമാവധി 40000 രൂപ പദ്ധതി വഴി ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ ശിവശങ്കരൻ, ക്ഷീര വികസന ഓഫീസർ രതീഷ് ബാബു, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ. ബി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.