എറണാകുളം :അയ്യമ്പുഴയിലെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. പദ്ധതി സംബന്ധിച്ച്
വിശദീകരിക്കുന്നതിൻ്റെ ഭാഗമായിരുന്നു
യോഗം.

വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
അൽകേഷ് കുമാർ ശർമ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന
വ്യവസായങ്ങൾ ഒന്നും ഗിഫ്റ്റ് സിറ്റിയിൽ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു
പൂർണമായും പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഇടപാടുകളിൽ
ഇടനിലക്കാരെയും ഏജൻ്റുമാരേയും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം
പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ,
ആത്യന്തിക ഗുണഭോക്താക്കൾ
ഭൂവുടമകൾ തന്നെയായിരിക്കുമെന്നും
അദ്ദേഹം പറഞ്ഞു.

പദ്ധതിയെക്കുറിച്ചുള്ള വിശദീകരണത്തിൽ
ബെന്നി ബഹനാൻ എം പി റോജി എം ജോൺ എംഎൽഎ എന്നിവർ സംതൃപ്തി അറിയിച്ചു.
ജില്ലാ പഞ്ചായത്ത്,അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
കിൻഫ്ര,റവന്യൂ വകുപ്പ് എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.