കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സർക്കാർ സംവിധാനങ്ങളുടെ ആധുനികവൽക്കരണം വേഗത്തിലാക്കിയതിലൂടെ സേവനങ്ങൾ മികവുറ്റതാക്കാനുമായെന്ന് മന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടമാണ്…

കൊട്ടാരക്കര ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27ന് നടത്താൻ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ തീരുമാനം. നവീകരണത്തിന് 18 കോടി…

കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള വനിതാ സിവിൽ പോലീസ് ഓഫീസർ (31,100-66,800) തസ്തികയിലേക്ക് യോഗ്യരായുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2302590, 2307589, വെബ്സൈറ്റ്: www.keralawomenscommission.gov.in, ഇ-മെയിൽ: keralawomenscommission@yahoo.co.in.

'ആരോഗ്യം ആനന്ദം- വൈബ് ഫോര്‍ വെല്‍നസ്' ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ബോധവല്‍ക്കണ പരിപാടി സംഘടിപ്പിച്ചു. ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി കെ.ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണം,…

പാലക്കാട് ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരം നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ 7.31 കോടി രൂപ ചെലവഴിച്ചാണ് ഈ…

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി ജില്ലയിലെ അരിവാള്‍ കോശ രോഗികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. മാനന്തവാടി കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന പരിപാടി പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍. കേളു…

ദേശീയ സമ്പാദ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എം.പി.കെ.ബി.വൈ ഏജന്റുമാരുടെ വയനാട് ജില്ലാ സംഗമം സംഘടിപ്പിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആവര്‍ത്തന നിക്ഷേപ സമാഹരണത്തില്‍ മികച്ച പ്രകടനം കൈവരിച്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലെ എം.പി.കെ.ബി.വൈ ഏജന്റുമാരെ അനുമോദിച്ചു.…

സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) പ്രവേശനത്തിന് ഫെബ്രുവരി 26 രാവിലെ 10 മുതല്‍ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടത്തുന്നു. കേരള സര്‍വ്വകലാശാല,…

സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 87 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 26ന് രാവിലെ 11 നകം നല്‍കണം. ഫോണ്‍- 04936 261300.

കേരളത്തിലെ എല്ലാ ജില്ലകളിലുമായി വിവിധ കേന്ദ്രങ്ങളിൽ നടന്ന, 2026 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (KMAT) ഉത്തരസൂചിക പ്രവേശന പരീക്ഷാ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയെയോ ചോദ്യങ്ങളെയോ സംബന്ധിച്ച്…