എറണാകുളം: മനയത്തു പീടിക പട്ടികജാതി കോളനി സമഗ്രവികസനത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു.
ഐക്കരനാട് ഗ്രാമ പഞ്ചായത്ത് മനയത്ത് പിടിക വാർഡിലെ പട്ടിക ജാതി കോളനിയുടെ സമഗ്ര വികസനത്തിന് ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപയാണ് അനുവദിച്ചത്. കോളനിയുടെ സംരക്ഷണഭിത്തി നിർമ്മാണം, നടപ്പാത നിർമ്മാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവർത്തികൾ. ഇതിൻ്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജു അധ്യക്ഷത വഹിച്ചു.