കാസര്‍കോട് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം 23, 24  തീയതികളില്‍ ‘ടെറാനിസ് 2കെ18’ ഇന്റര്‍കോളേജ് ടെക്‌ഫെസ്റ്റ്് നടത്തുന്നു.രജതജൂബിലി നിറവില്‍ നില്‍ക്കുന്ന കോളേജ് 1993 ല്‍  സ്ഥാപിതമായ ആദ്യ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജ് ഈ വര്‍ഷത്തില്‍ വളരെ നല്ല രീതിയിലുള്ള ആഘോഷപരിപാടികള്‍ നടത്താനാണ്  തിരുമാനിച്ചിരിക്കുന്നത്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്  നിര്‍വഹിച്ചു .ആഘോഷപരിപാടികളുടെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്ന മള്‍ട്ടിഫെസ്റ്റായ ‘സിദ്ധി 2കെ18’  ന്റെ  മുന്നോടിയായിട്ടാണ് ‘ടെറാനിസ്’  നടത്തുന്നത്. നിരവധി ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ പ്രോഗ്രാമുകള്‍ ടെറാനിസിന്റെ  ഭാഗമായി അന്നേ ദിവസങ്ങളില്‍ സംഘടിപ്പിക്കും.
വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍കോളേജ് തലത്തില്‍ നാഷണല്‍ ലെവല്‍ ജനറല്‍ ക്വിസ്,കോഡ് റിലേ, ആന്‍ഡ്രോയിഡ് ആപ്പ് ടെവേലോപ്‌മെന്റ്‌റ് കോമ്പറ്റിഷന്‍, പ്രൊജക്റ്റ് കോമ്പറ്റിഷന്‍, വെബ് ഡിസൈനിങ് കോമ്പറ്റിഷന്‍ തുടങ്ങിയ പ്രോഗ്രാമുകളും ഐ.ഐ.ടി ലെവല്‍ വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. ജനറല്‍ ക്വിസ് വിജയികള്‍ക്ക് 10000 രൂപ,കോഡ് റിലേ വിജയികള്‍ക്ക് 8000 രൂപ,വെബ് ഡിസൈനിങ് വിജയികള്‍ക്ക് 4500 രൂപ,ആന്‍ഡ്രോയിഡ് ടെവേലോപ്‌മെന്റ് വിജയികള്‍ക്ക് 10000 രൂപ, പ്രൊജക്റ്റ് എക്‌സ്‌പോ വിജയികള്‍ക്ക് 15000 രൂപയുടെ ക്യാഷ് പ്രൈസുകള്‍ ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്‌ട്രേഷനും വേേു://ലേൃമിശ.െശി. ഫോണ്‍ 8157876001 (നിസാമുദ്ധീന്‍, സ്റ്റുഡന്റ്‌കോഓര്‍ഡിനേറ്റര്‍), 9946760222 (സരിത് ദിവാകര്‍, സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍).