ജില്ലയിൽ തീരദേശ മേഖലയിലെ എഫ്ഐആർ രജിസ്റ്ററിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളി/ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 20-50 വയസ്സിന് ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകൾക്ക് സീ ഫുഡ് കിച്ചൺ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പ് സാഫ് മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഞ്ച് അംഗങ്ങൾ അടങ്ങിയ വനിതാ ഗ്രൂപ്പുകൾക്ക് പദ്ധതിയുടെ 75
ശതമാനം ധനസഹായമായി പരമാവധി 5 ലക്ഷം രൂപ വരെ ലഭിക്കും 20 ശതമാനം ബാങ്ക് വായ്പയും 5 ശതമാനം ഗുണഭോക്തൃ വിഹിതവും ലഭിക്കും. അപേക്ഷകൾ നോഡൽ ഓഫീസർ, സാഫ്, തൃശൂർ ജില്ല, അഴീക്കോട് ജെട്ടി, 680666 എന്ന വിലാസത്തിൽ ഒക്ടോബർ 30 ന് മുൻപായി ലഭിക്കണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അഴീക്കോട് മേഖല ചെമ്മീൻ വിത്തുല്പാദന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ 0480 2819698, 9846678520, 9745470331.