ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുന്നപ്ര നോർത്ത് വാർഡ് 4-ൽ തെക്കേ അതിർത്തിയിൽ പെടുന്ന ഐക്കര പുത്തൻവീട് ( വീട് നമ്പർ 14) സമീപപ്രദേശത്തെ 50 വീടുകൾ, ആല വാർഡ് 4 ൽ പഴുക്കാംമോടി മുതൽ മലമോടി ക്ഷേത്രം വരെയുള്ള പ്രദേശം, കായംകുളം മുനിസിപ്പാലിറ്റി വാർഡ് 28, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി വാർഡ് 19, തണ്ണീർമുക്കം വാർഡ്‌ 17-ൽ തെക്ക് മംഗലത്ത് വീട് മുതൽ ദേവി അമ്പലം വരെ, വടക്ക് ആറാട്ടുകുളം വെള്ളാപ്പള്ളി അമ്പലം, കിഴക്ക് മരുത്തോർവട്ടം എൽ പി എസ് റോഡ്, പടിഞ്ഞാറ് മരുത്തോർവട്ടം ദേവീ അമ്പലം, വാർഡ്‌ 17- ൽ തെക്ക് ചെത്തികുഴി ടി എം എം സി റോഡ്, വടക്ക് മുനിസിപ്പാലിറ്റി റോഡ്, കിഴക്ക് കോയിക്കൽ ഭാഗം, പടിഞ്ഞാറ് കെവിഎം കമ്പനി റോഡ്, വാർഡ് 22-ൽ ലിസി പള്ളി, സനം പ്രസ്സ്, മാനവ സഹായം റോഡ്, ചേർത്തല തണ്ണീർമുക്കം റോഡ് വരെ, വാർഡ്‌ 5- ൽ തെക്ക് ശാസ്താങ്കൽ ക്ഷേത്രം, വടക്ക് സെന്റ് ആന്റണീസ് സ്കൂളിന്റെ തെക്കുവശം, കിഴക്ക് സബ് സെന്റർ, പടിഞ്ഞാറ് ശാസ്താങ്കൽ ക്ഷേത്രം, വാർഡ് 11- ൽ തെക്ക് പാലൂത്ത ഭാഗം മഠം പുത്തനങ്ങാടി മെയിൻ റോഡ് പടിഞ്ഞാറ് ഭാഗം, വടക്ക് മംഗലത്ത് ഭാഗം, കിഴക്ക് വോക്കത്തൈ ഭാഗം, പടിഞ്ഞാറ് പാലൂത്തവെളി വരെയുള്ള പ്രദേശം, ചമ്പക്കുളം വാർഡ്‌ 7- ൽ പുല്ലങ്ങടി കുറ്റിക്കോട് റോഡ്, പോയിക്കാട് മൂല കമ്മ്യൂണിറ്റി ഹാൾ റോഡ് വരെ, പുന്നപ്ര നോർത്ത് വാർഡ് 8-ൽ പഴയ നടക്കാവ് റോഡിന്റെ കിഴക്കു ഭാഗം മാത്രം, പുന്നപ്ര സൗത്ത് പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന മണ്ണഞ്ചേരി വാർഡ് 18, രാമങ്കരി വാർഡ് 4, മണ്ണഞ്ചേരി വാർഡ് 22 ൽ ആലഞ്ചേരി മുതൽ ഖാദി ജംഗ്ഷൻ വരെയുള്ള പ്രദേശം, ആലഞ്ചേരി മുതൽ കൊരക്കൻമാവുങ്കൽ റോഡ്, കൊരക്കൻമാവുങ്കൽ മുതൽ വിരുശേരി റോഡ് വരെ, ഐ ടി സി റോഡ്, പനക്കൽ പള്ളി മുതൽ ചെത്തിക്കാട് റോഡ് വരെ, ഷണ്മുഖ പുരം റോഡ്, ഐ സി കനാൽ മുതൽ ഖാദി ജംഗ്ഷൻ വരെ, ദാറുൽ ഹുദാ മുതൽ പാലക്കൽ പള്ളി വരെ, തണൽ മരം മുതൽ മണാപറമ്പ് വരെയുള്ള പ്രദേശം, കായംകുളം മുനിസിപ്പാലിറ്റി വാർഡ് 22, തണ്ണീർമുക്കം വാർഡ് 10, ചമ്പക്കുളം വാർഡ് 13, ചേന്നം പള്ളിപ്പുറം വാർഡ് 13, 14, പുലിയൂർ വാർഡ് 4 വരെയുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.