എറണാകുളം : ജില്ലയിലെ തീരദേശ മേഖലകളിൽ നടപ്പാക്കി വരുന്ന വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചു സാഗർമാല കേന്ദ്ര ഉപദേഷ്ടാവ് ശാരദ പ്രസാദുമായി ജില്ലാ വികസന കാര്യ കമ്മിഷണർ അഫ്‌സാന പർവിൻ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന തീരദേശ വികസന പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ചെല്ലാനം ഹാർബറിന്റെയും അനുബന്ധ നിർമാണങ്ങളുടെയും മറൈൻ ആംബുലൻസ് സംവിധാനത്തിന്റെയും പുനർഗേഹം പദ്ധതിയുടെയും വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. അടുത്ത വർഷം മാർച്ചോടു കൂടി ചെല്ലാനം ഹാർബർ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്‌ഥാനത്തു പുതുതായി ആരംഭിച്ച വാട്ടർ ആംബുലൻസ് സംവിധാനം നവംബർ പകുതിയോടെ ജില്ലയിൽ എത്തും. പദ്ധതികളുടെ വിശദ വിവരങ്ങൾ ഒക്ടോബർ 31 ന് മുൻപായി കേന്ദ്രത്തിനു സമർപ്പിക്കാനും യോഗത്തിൽ നിർദേശം