കൊല്ലം: കേരള വനിതാ കമ്മിഷന്‍ ജില്ലയിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ ഒക്‌ടോബര്‍ 27, 28, 30 തീയതികളില്‍ നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വാട്ട്സ് ആപ്പ് കോള്‍ മുഖാന്തിരമാണ് അദാലത്ത്. ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍, അംഗങ്ങളായ, അഡ്വ എം എസ് താര, ഇ എം രാധ, അഡ്വ. ഷിജി ശിവജി, ഡോ ഷാഹിദ കമാല്‍, ഡയറക്ടര്‍ വി യു കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേള്‍ക്കും. നാല്പതോളം പരാതികളാണ് പരിഗണനയ്ക്കെടുക്കുക. ഒരു ദിവസം പന്ത്രണ്ട് പരാതികള്‍ കേള്‍ക്കും. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ് പരാതികളേറെയും.
