കൊല്ലം: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 50,000 പേര്‍ക്ക് വിവിധ പദ്ധതികള്‍ വഴി തൊഴില്‍ നല്‍കുന്നതില്‍ അര്‍ഹരായവരെ കണ്ടെണ്‍ത്തുന്നതിന് കുടുംബശ്രീ സി ഡി എസ് തലത്തില്‍ ബിരുദധാരികളെ ചുമതലപ്പെടുത്തുന്ന ദ്വൈമാസ ഇന്റേണ്‍ഷിപ്പിന് യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉപജീവന പദ്ധതികള്‍ കണ്ടെത്താനും അത് മികവിലേക്കെത്തിക്കാനുമുള്ള അവസരം ഇന്റേണ്‍ഷിപ്പിലൂടെ ലഭിക്കും.
വനിതകള്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 30 നും ഇടയില്‍. അവസാന തീയതി നവംബര്‍ അഞ്ച്. അപേക്ഷ ഫോമും മാര്‍ഗനിര്‍ദേശങ്ങളും https://www.kudumbashree.org/pages/476 സൈറ്റില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബര്‍ ഏഴു മുതല്‍ ജനുവരി ഏഴുവരെ സി ഡി എസില്‍ വച്ച് ഇന്റേണ്‍ഷിപ്പ് ചെയ്യാനാകും