കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗയായി എസ്.എം.എസ് ക്യാമ്പെയിന് പുറമെ നവരാത്രി ഉത്സവകാലം മുന്നിൽ കണ്ട് ജില്ലാ ഭരണകൂടം എസ്‌.ടി.എസ് ക്യാമ്പൈനിന് തുടക്കമിട്ടു. ജില്ലാ കളക്ടറുടെ ചേംമ്പറിൽ നടന്ന പരിപാടിയിൽ കലക്ടർ ഡി. ബാലമുരളി ക്യാമ്പെയിൻ പോസ്റ്റർ പ്രകാശനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്ത സൈക്കിൾ പ്രചരണ റാലി ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.

‘ സ്റ്റേ ഇൻസൈഡ്’, ടെസ്റ്റിംഗ് , ‘സെൽഫ് കെയർ ‘ എന്നീ ആശയങ്ങളാണ് എസ്‌.ടി.എസ് ക്യാമ്പെയിനായി നടത്തുന്നത്. ക്യാമ്പെയിന്റെ ഭാഗമായി ചുമരെഴുത്ത്, കത്തെഴുതൽ, ഉപന്യാസം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് പരിചിതമാണെങ്കിലും ഉത്സവക്കാലത്തെ തിരക്കും മറ്റും കണക്കിലെടുത്ത് കുട്ടികൾ – മുതിർന്നവർ – മറ്റ് രോഗങ്ങൾ ഉള്ളവർക്കുള്ള ഓർമ്മപ്പെടുത്തലാണിതെന്നും കലക്ടർ ഡി. ബാലമുരളി പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽ നെഹ്റു യുവകേന്ദ്ര അംഗങ്ങളുടെ നേതൃത്വത്തിൽ പ്രചരണ റാലി നടന്നു. കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് കളക്ടർ ധർമലശ്രീ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെൽവരാജ്, നെഹ്റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ അനിൽകുമാർ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രചന ചിദംബരം, എന്നിവർ പങ്കെടുത്തു.