തരൂര് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില് മുഖ്യമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയില് (CMLRRP) ഉള്പ്പെടുത്തി നടപ്പിലാക്കുന്ന 17 റോഡുകളുടെ നിര്മ്മാണ ഉദ്ഘാടനവും എസ്.ഡി.എഫ്-എം.എല്.എ ഫണ്ട്, ആസ്തിവികസന ഫണ്ട് എന്നിവയില് ഉള്പ്പെടുത്തി നിര്മ്മിക്കുന്ന മൂന്ന് റോഡുകളുടെ നിര്മ്മാണോദ്ഘാടനവും ഒക്ടോബര് 27ന്   രാവിലെ 10 ന് പട്ടികജാതി- പട്ടികവര്ഗ്ഗ- പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് നിര്വഹിക്കും. ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയാവും.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലം ടൗണ്– വാവുള്ളിയന്കാട് റോഡ്(35 ലക്ഷം), വാരുകുന്ന്-ഡയാന റോഡ്(25 ലക്ഷം), എന്എച്ച്- ചെന്നക്കപ്പാലം റോഡ്(35 ലക്ഷം), പുതുക്കോട് ഗ്രാമപഞ്ചായത്തിലെ അപ്പക്കാട്- സര്വ്വജന എച്ച്.എസ്.എസ് റോഡ്(25 ലക്ഷം), അഞ്ചുമുറി- മാറലാട് റോഡ്(30 ലക്ഷം), കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ചുവട്ടുപാടം- ചല്ലിപ്പറമ്പ് റോഡ്(30 ലക്ഷം), പടിഞ്ഞാമുറി- കൊക്കികുളമ്പ് റോഡ്(30 ലക്ഷം), ആറാംതൊടി- ചിറ ആൻഡ് ചിറ-പള്ളിറോഡ്(50 ലക്ഷം), ചിറയില്ക്കുളം റോഡ്(എസ്.ഡി.എഫ്- എം.എല്.എ ഫണ്ട്-12.5 ലക്ഷം. പൂര്ത്തിയാക്കി), കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ എരകുളം- കോതപുരം റോഡ്(35 ലക്ഷം), പാടൂര്-ചീനിക്കോട് റോഡ്(15 ലക്ഷം), ആനവളവ്- അരങ്ങാട്ടുകടവ് റോഡ്(30 ലക്ഷം), കുത്തനൂര് ഗ്രാമപഞ്ചായത്തിലെ കോതമംഗലം- പുളിനെല്ലി റോഡ്(25 ലക്ഷം), കുത്തനൂര്– മുപ്പുഴ റോഡ്(30 ലക്ഷം), പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് (പിലാപുള്ളി- മണിയമ്പാറ റോഡ്(70 ലക്ഷം), പിലാപ്പുള്ളി- ഭാരതപ്പുഴ റോഡ്(40 ലക്ഷം), ആലിന്ചുവട്- കുറിയില്പ്പടി റോഡ്(24 ലക്ഷം), കോട്ടായി ഗ്രാമപഞ്ചായത്തിലെ ചെറുകുളം വലിയമ്മക്കാവ് ക്ഷേത്രം റോഡ്(40 ലക്ഷം), കീഴത്തൂര് റോഡ്(15 ലക്ഷം), മുണ്ടിയന്കാവ്- ചേന്ദംകാട് റോഡ് (30ലക്ഷം) എന്നീ റോഡുകളുടെ നിര്മ്മാണോദ്ഘാടനമാണ് നിര്വ്വഹിക്കുന്നത്. ആകെ 6.26 കോടിയുടെ പ്രവര്ത്തനങ്ങളാണ് ആരംഭിക്കുന്നത്.
കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേര്ളി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്സണ്, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഭാമ, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ഇസ്മായില്, കുത്തനൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ .മുരളീധരന്, കുഴല്മന്ദം എസ്.എസ്.ജി.ഡി സബ്‌സെന്റര് അസി. എക്സി. എഞ്ചിനീയര് കെ. പ്രദീപ്കുമാര്, പാലക്കാട് എല്.എസ്.ജി.ഡി എക്‌സി. എഞ്ചിനീയര് ജി.എസ് അനീഷ് എന്നിവര് പങ്കെടുക്കും.