ചിറ്റുമല ജംഗ്ഷനിലെയും അഞ്ചാലുംമൂട്ടിലെയും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 30ന്‌  രാവിലെ 11 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.
അഞ്ചാലുംമൂട് ബ്ലോക്കിന് എതിര്‍വശത്തുള്ള പുതിയ കെട്ടിടത്തില്‍ ആരംഭിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഹണി ബഞ്ചമിന്‍ ആദ്യ വില്പന നടത്തും.

ചിറ്റുമല ജംഗ്ഷനിലെ പുതിയ കെട്ടിടത്തിലെ സപ്ലൈകൊ സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തും കെ സോമപ്രസാദ് എം പി ആദ്യവില്പന നടത്തും.