കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചിങ്ങോലി വാർഡ് പത്തിൽ വടക്ക് വെമ്പുഴ – മുക്കുവശേരി റോഡ്, കിഴക്ക് മുക്കുവശേരി – തുണ്ടിൽമുക്ക്, തേമശ്ശേരി ജംഗ്ഷൻ -ചക്കര ച്ചിററോഡ്, തെക്ക് – ചക്കരച്ചിറ ജംഗ്ഷൻ പുത്തൻപറമ്പ് കടവ് റോഡ്, പടിഞ്ഞാറ് പുത്തൻപറമ്പ് കടവ്- വെമ്പുഴ റോഡ്, മാരാരിക്കുളം തെക്ക് വാർഡ് ഒന്നിൽ കാരപ്പൊഴി കടപ്പുറം റോഡ്, വാർഡ് രണ്ടിൽ പരുത്തിക്കാട് ജംഗ്ഷൻ മുതൽ പടിഞ്ഞാറ് റോഡ്, വാർഡ് 19 കാട്ടൂർ ജംഗ്ഷന് പടിഞ്ഞാറെ റോഡിൽ ആദ്യത്തേത്തെ തെക്കോട്ടുള്ള റോഡ്, കാട്ടൂർ ജംഗ്ഷന് പടിഞ്ഞാറെ റോഡ്, കൈനകരി വാർഡ് 6- ൽ എൻഎസ്എസ് മുതൽ തൊട്ടുകടവ് സ്കൂൾ വരെയുള്ള പ്രദേശം, ഹരിപ്പാട് വാർഡ് 12 ൽ പുതുവ പടിക്കാൻ പാലത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങൾ ( അകംകൂടി ഭാഗം ), തണ്ണീർമുക്കം വാർഡ് 20 ൽ വടക്ക് – വെളിയിൽ ഭാഗം, കിഴക്ക് മഞ്ചാടിക്കരി ഭാഗം, തെക്ക്- പാട്ടാന്തരകോലനാട് വേലച്ചിറ ഭാഗം, പടിഞ്ഞാറ് ആദർശ സമിതി, വാർഡ് ഒന്നിൽ വടക്ക് ഭജനമഠം, കിഴക്ക് താങ്കോലിച്ചിറ ഭാഗം, തെക്ക് – കൊടിയംതറ ഭാഗം, പടിഞ്ഞാറ് കാലാക്കുംതറഭാഗം, പള്ളിപ്പുറം വാർഡ് 8-ൽ പൊൻവിലങ്ങാട് പ്രദേശം, വാർഡ് 13- ൽ വെളിയിൽ പ്രദേശം, മണ്ണഞ്ചേരി വാർഡ് 12 ൽ ലെനിൻ കോർണർ മുതൽ കുറ്റിപ്പുറം – ആനക്കലിൽ റോഡിലെ തെക്കോട്ടുള്ള ഭാഗം, തൈക്കാട്ടുശ്ശേരി വാർഡ് 13 ൽ പടിഞ്ഞാറ് – സെന്റ് അന്തോണീസ് പള്ളിയുടെ വടക്കുവശം പടിഞ്ഞാറേക്ക് കടയിലേക്ക് പോകുന്ന കുരിശ് കടവ് റോഡ് പള്ളിയുടെ പടിഞ്ഞാറു വശം തെക്കോട്ട് പോകുന്ന കുരിശകടവ് പള്ളിത്തോട് റോഡും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

പുന്നപ്ര വടക്ക് വാർഡ് 6ൽ വടക്കേ അതിർത്തിയായ ചിന്മയ റോഡ് മുതൽ മാതൃഭൂമി റോഡിന്റെ ഇടതുവശം എൻ എച്ച് ന്റെ കിഴക്കുവശവും നടക്കാവ് റോഡിന്റെ പടിഞ്ഞാറ് വശവും മൈക്രോ കണ്ടെയ്ൻമെന്റ് സോൺ മേഖലയായി നിലനിർത്തിക്കൊണ്ട് വാർഡിലെ ബാക്കിയുള്ള ഭാഗം കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കുന്നു. പെരുമ്പളം വാർഡ് 7 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.