പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് കേരളയില്‍ (സീമാറ്റ്-കേരള) ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഹ്രസ്വകാല കരാര്‍ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു.
നോണ്‍ പ്രഫഷണല്‍/പ്രഫണല്‍ വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 വയസ്സില്‍ താഴെയായിരിക്കണം. നവംബര്‍ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും siemat.kerala.gov.in ല്‍ ലഭിക്കും.