കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) റെഗുലര്‍ കോഴ്സിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബര്‍ മൂന്നിന് അഞ്ചുമണി വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവര്‍ അലോട്ട്മെന്റ് കിട്ടിയ കോളേജുകളില്‍ നവംബര്‍ നാലിനകം അലോട്ട്മെന്റ് മെമ്മോ ഹാജരാക്കി പ്രവേശനം നേടണം.
