എറണാകുളം:സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പച്ചക്കറി സംഭരണ വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ മേഖലയുമായി സഹകരിച്ച് വിപണന കേന്ദ്രങ്ങൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സൗമ്യ സനൽ,അഗ്രിക്കൾച്ചർ ഓഫീസർ മനോജ് ഇ എം,ഷിബു പടപ്പറമ്പത്ത്,ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ,ബോർഡ് മെമ്പർമാരായ മാണി പി കെ,ലെവൻ കെ കെ തുടങ്ങിയവർ പങ്കെടുത്തു.