സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായം സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ വകുപ്പിലെയും ഓഫീസ് സെക്ഷന്റെ ചുമതലയുളള അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജോയിന്റ് സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറിതലത്തിനു താഴെയുളള ഉദ്യോഗസ്ഥര്‍ക്കാണ് ഓഫീസ് സെക്ഷന്റെ ചുമതലയെങ്കില്‍ വകുപ്പിലെ സെക്രട്ടറിയുടെ തൊട്ടുതാഴെയുളള ഉദ്യോഗസ്ഥനായിരിക്കും നോഡല്‍ ഓഫീസര്‍.