എല്ലാ കേരളീയര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മാനവസ്‌നേഹത്തിന്റെയും പ്രത്യാശയുടെയും മഹത്തായ സന്ദേശവുമായി ഈസ്റ്റര്‍ വീണ്ടും വെന്നത്തുകയാണ്. ദുഖിതര്‍ക്കും പീഡിതര്‍ക്കും ആലംബമായിരുന്ന ക്രിസ്തുവിന്റെ സമര്‍പ്പിത ജീവിതം അനശ്വരമായ മാതൃകയാണ്. ക്രൈസ്തവ മൂല്യങ്ങള്‍ കാലങ്ങള്‍തോറും മനുഷ്യകുലത്തിന് പ്രചോദനമാകേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.