കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെകാസര്കോട് ഇന്‍ക്യൂബേഷന്‍ സെന്ററിലേക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ജില്ലയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സാങ്കേതികസഹായങ്ങളും ജില്ലയില്‍ തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കാസര്‍കോട്ജില്ലാ പഞ്ചായത്ത് കേരളസ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു ഇന്‍ക്യൂബേഷന്‍ സെന്റര്‍ ആരംഭിച്ചത്.
ടെക്നോളജിരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതുസ്റ്റാര്ട്ടപ്പുകള്ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്ട്ട്അപ്പുകള്ക്ക്ഓഫിസ് സ്പേസ്, നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം, സാങ്കേതികസഹായം, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച തുടങ്ങി ഒട്ടനവധി സഹായങ്ങളാണ്കേരളസ്റ്റാര്ട്ടപ് മിഷന് നല്‍കുന്നത്. അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍,കോഴിക്കോട് ഐ.ഐ.എമ്മുമായി സഹകരിച്ചു നടത്തുന്ന മാനേജ്മെന്റ്ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശന മേളകളില്‍ വരെ സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും എന്നതാണ് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെ പ്രത്യേകത.
കൂടാതെഇന്റര്നെറ്റ് ലോകത്തു വിലപിടിപ്പുള്ള ക്ലൗഡ്സര്വീസുകളും ഡെവലപ്മെന്റ്ടൂളുകളും സൗജന്യമായി ലഭ്യമാക്കുന്നു. മികച്ച ആശയങ്ങളെ വിപണിമൂല്യമുള്ള ഉല്പന്നങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്ക് കേരളസ്റ്റാര്‍ട്ടപ് മിഷന് നല്കുന്ന 12 ലക്ഷംരൂപ ഇന്നൊവേഷന് ഗ്രാന്റ്സ്റ്റാര്ട്ടപ്പുകള്ക്ക് നല്‍കും.
ഈ മാസം 20 ആണ് അപേക്ഷിക്കാനുള്ളഅവസാന തീയതി. താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ www.startupmission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മൂന്നു മാസം നീണ്ടു നില്ക്കുന്ന ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736495689 എന്ന നമ്പറിലോ sawad@startupmission.in എന്ന ഇ മെയിലുമായോ ബന്ധപ്പെടുക.
