ജില്ലയില്‍ വെള്ളിയാഴ്ച 489 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു, 613 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ തൃക്കടവൂരും മുനിസിപ്പാലിറ്റിയില്‍ പുനലൂരും ഗ്രാമപഞ്ചായത്തുകളില്‍ തെക്കുംഭാഗം, ഇളമ്പള്ളൂര്‍, ശാസ്താംകോട്ട, ഇട്ടിവ, കുലശേഖരപുരം, ചവറ, തഴവ, പട്ടാഴി, കിഴക്കേ കല്ലട, കരീപ്ര, ശൂരനാട്, അഞ്ചല്‍, പിറവന്തൂര്‍, മയ്യനാട്, മൈലം ഭാഗങ്ങളിലുമാണ് കൂടുതല്‍ രോഗബാധിതരുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 476 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 75 പേര്‍ക്കാണ് രോഗബാധ. കൊട്ടാരക്കര സ്വദേശി ബഷീര്‍(60), ഇടത്തറ സ്വദേശി മാണി(60), മൈനാഗപ്പള്ളി സ്വദേശി അജികുമാര്‍(39) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.