340 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 15) 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 223 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 183 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേർ എന്നിവർ ഉൾപ്പെടും. 340 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 35 പേർ
കടമ്പഴിപ്പുറം സ്വദേശികൾ-31 പേർ
കോട്ടോപ്പാടം സ്വദേശികൾ- 24 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 21 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ- 20 പേർ
ഒറ്റപ്പാലം സ്വദേശികൾ-18 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 13 പേർ
പുതുശ്ശേരി സ്വദേശികൾ- 12 പേർ
ചെർപ്പുളശ്ശേരി, തൃത്താല സ്വദേശികൾ- 11 പേർ വീതം
പിരായിരി, പുതുപ്പരിയാരം സ്വദേശികൾ-10 പേർ വീതം
ആലത്തൂർ, കിഴക്കഞ്ചേരി സ്വദേശികൾ -9 പേർ വീതം
കണ്ണാടി, മണ്ണൂർ, ഷോർണൂർ സ്വദേശികൾ – 8 പേർ വീതം
അകത്തേത്തറ, നെല്ലായ സ്വദേശികൾ – 6 പേർ വീതം
ആനക്കര, മണ്ണാർക്കാട്, കോങ്ങാട്, മേലാർകോട്, തിരുമിറ്റക്കോട്, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ – 5 പേർ വീതം
അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, കാഞ്ഞിരപ്പുഴ, കൊപ്പം, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ പറളി, പെരുവമ്പ്, തരൂർ, തിരുവേഗപ്പുറ, വണ്ടാഴി സ്വദേശികൾ- 4 പേർ വീതം
അമ്പലപ്പാറ, ചാലിശ്ശേരി, കപ്പൂർ, കുത്തനൂർ, പരുതൂർ, വടക്കഞ്ചേരി സ്വദേശികൾ – 3 പേർ വീതം
ചളവറ, എലപ്പുള്ളി, എലവഞ്ചേരി, എരിമയൂർ, കുമരംപുത്തൂർ, കുഴൽമന്ദം, മലമ്പുഴ, മരുതറോഡ്, മുതുതല, നാഗലശ്ശേരി, നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പുതുക്കോട്, തെങ്കര സ്വദേശികൾ – 2 പേർ വീതം
കാരാകുറുശ്ശി, കാവശ്ശേരി, കൊടുമ്പ്, കൊടുവായൂർ, കൊല്ലങ്കോട്, മാത്തൂർ, മുണ്ടൂർ മുതലമട പല്ലശ്ശന, പട്ടഞ്ചേരി, പെരുമാട്ടി, തേൻകുറിശ്ശി, വടവന്നൂർ, വെള്ളിനേഴി, വിളയൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6464 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 47 പേർ തൃശ്ശൂർ, 25 പേർ കോഴിക്കോട്, 33 പേർ എറണാകുളം, 84 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.