2020- 21 വർഷത്തെ ശബരിമല തീർത്ഥാടന കാലയളവിൽ വിവിധ വകുപ്പുകളിൽ നിന്നും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായി എത്തണം. ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് 24 മണിക്കൂറിനകം നടത്തിയ ടെസ്റ്റ് റിസൽട്ടാണ് കൊണ്ടുവരേണ്ടത്. പ്രസ്തുത ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഈ നിർദ്ദേശം കർശനമായി പാലിച്ചിട്ടുണ്ടെന്ന് എല്ലാ വകുപ്പ് മേധാവികളും ഉറപ്പുവരുത്തണമെന്ന്
ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.