ദേശീയപാത 966 ല് ടാറിംഗ് പ്രവൃത്തികള് നടക്കുന്നതിനാല് നവബര് 18 മുതല് ടാറിംഗ് തീരുന്നത് വരെ വാണിയംകുളം – വല്ലപ്പുഴ റോഡില് ഗതാഗതം നിരോധിച്ചതായി മലപ്പുറം പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു. വാണിയംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള് കൂനത്തറ വഴി വായനശാല ഭാഗത്തേക്കും വല്ലപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള് മാമ്പറ്റപ്പടി വഴി കുളപ്പുള്ളി ഭാഗത്തേക്കും തിരിഞ്ഞു പോകേണ്ടതാണ്.