തിരുവനന്തപുരം വെള്ളായണിയിലുള്ള അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2018-19 വർഷം പ്ലസ് വൺ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലക്കാർക്കായുള്ള ശാരീരിക ക്ഷമതാ പരീക്ഷ ഏപ്രിൽ 16ന് രാവിലെ 10മണിക്ക് എറണാകുളം തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടിൽ നടത്തും. 2018 മാർച്ചിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ സ്‌പോർട്‌സിൽ സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവരായ എസ്.സി വിഭാഗത്തിലുള്‌ള ആൺകുട്ടികളും പെൺകുട്ടികളും ഫോട്ടോ എലിജിബിലിറ്റി, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സപോർട്‌സ്് മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. വിദ്യാർത്ഥികൾക്ക് യാത്രാബത്ത നൽകും. ശാരീരികക്ഷമത പരിശോധിക്കുന്നതിനായി സ്റ്റാന്റിംഗ് ബ്രോഡ് ജംപ്, 50 മീറ്റർ ഡാഷ്, ഷട്ടിൽ റൺ (6ഃ10 മീറ്റേഴ്‌സ്), 800 മീറ്റർ ഓട്ടം, സ്‌കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് സ്ഥലങ്ങളിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാരെ സമീപിക്കണം.