16 റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളാണ് തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ഗേറ്റുകളിലൂടെ മാത്രമേ സൂക്ഷ്മ പരിശോധനയ്ക്ക് എത്തുന്നവരെ പ്രവേശിപ്പിക്കൂ.
ഗേറ്റ് -1
തിരുവനന്തപുരം കോര്‍പ്പറേഷന്റെ 51 മുതല്‍ 75 വരെ ഡിവിഷനുകളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന കളക്ടറേറ്റിലെ സബ് കളക്ടറുടെ ഓഫിസ് (ഒന്നാം നില), പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസ്(നാലാം നില), വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫിസ്(മൂന്നാം നില) എന്നിവിടങ്ങളിലേക്കു വരുന്നവര്‍ ഒന്നാമത്തെ ഗേറ്റിലൂടെ പ്രവേശിക്കണം.
ഗേറ്റ് -2
തിരുവനന്തപുരം കോര്‍പ്പറേഷന്റെ 01 മുതല്‍ 25 വരെ ഡിവിഷനുകളിലെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ പ്ലാനിങ് ഓഫിസ്(സിവില്‍ സ്റ്റേഷന്‍ നാലാം നില), കോര്‍പ്പറേഷന്‍ 26 മുതല്‍ 50 വരെ ഡിവിഷനുകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ സപ്ലൈ ഓഫിസ്(അഞ്ചാം നില), നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ 23 മുതല്‍ 44 വരെ വാര്‍ഡുകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡെവലപ്‌മെന്റ കമ്മിഷണറുടെ ഓഫിസ്(നാലാം നില), നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) ഓഫിസ്,(മൂന്നാം നില), വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍(ജനറല്‍) ഓഫിസ്(നാലാം നില) മലയിന്‍കീഴ് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍.എ)(അഞ്ചാം നില), വെമ്പായം പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ശ്രീപണ്ടാരവക ലാന്‍ഡ്‌സ് വിഭാഗം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ് എന്നിവിടങ്ങളിലേക്കുള്ളവര്‍ രണ്ടാം നമ്പര്‍ ഗേറ്റ് വഴി പ്രവേശിക്കണം.
ഗേറ്റ് – 3
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ കളക്ടറുടെ ചേംബര്‍(രണ്ടാം നില), വര്‍ക്കല മുനിസിപ്പാലിറ്റിയുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) ഓഫിസ്(ഒന്നാം നില), വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടര്‍(വിജിലന്‍സ്) ഓഫിസ്(നാലാം നില), പള്ളിച്ചല്‍ പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന ജില്ലാ സര്‍വെ സൂപ്രണ്ട് ഓഫിസ്(മൂന്നാം നില), കരകുളം പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന എല്‍.എ. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ്(ഏഴാം നില), അരുവിക്കര പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന അഡിഷണല്‍ എല്‍.എ. യൂണിറ്റ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ്(ആറാം നില) എന്നിവിടങ്ങളിലേക്കുള്ളവര്‍ മൂന്നാം ഗേറ്റ് വഴിയും പ്രവേശിക്കണം.