ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരം ഇ- ഡ്രോപ്പ് സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇതുവരെ ഈ വിവരങ്ങൾ ലഭ്യമാകാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ നൽകിയിട്ടുണ്ട്.
നവംബർ 20 ന് രാവിലെ 11 മണിക്ക് മുമ്പ് ഈ വിവരങ്ങൾ ലഭ്യമാകാത്ത സ്ഥാപനമേധാവികൾക്കെതിരെ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 46, 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 102 എന്നിവ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.