വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരകൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള പോള്‍ മാനേജർ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബ്ലോക്ക് തല ട്രെയിനര്‍മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

വരണാധികാരികള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പോളിംഗ് ‍ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനും പോളിംഗ് സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പ് ദിനത്തില്‍ നിശ്ചിത ഇടവേളകളില്‍ പോളിംഗ് ശതമാനം അറിയുന്നതിനും ആപ്ലിക്കേഷന്‍ സഹായകമാണ്.

അടുത്ത ഘട്ടമായി പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെടുന്ന സെക്ടര്‍ ഓഫീസർമാര്‍, പ്രിസൈഡിംഗ് ഓഫീസർമാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസർമാര്‍ എന്നിവർക്ക് പരിശീലനം നല്‍കും.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടിയില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, പോള്‍ മാനേജര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ജോസ് കെ. തോമസ്, ജില്ലാതല മാസ്റ്റര്‍ ട്രെയിനർമാരായ കെ. ബാബുരാജ്, സി.ആര്‍. പ്രസാദ്, എ.എസ്.വിജുമോന്‍, കെ.എ തോമസ്, ആർ .രാജേഷ് എന്നിവര്‍ ക്ലാസെടുത്തു.