സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതിയോ അംഗീകാരമോ തേടാതെ സര്‍ക്കാരിനൊ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍;
1. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നല്കല്.
2. പള്‍സ് /പോളിയോ പോലുള്ള ബോധവല്‍ക്കരണ പരസ്യപ്രചാരണങ്ങള്‍.
3. കോടതി നിര്‍ദ്ദേശം ഉണ്ടെങ്കില്‍ ആശ്രിതനിയമനം ചട്ടപ്രകാരമുള്ള നിയമനം നടത്തല്‍.
4. ഒരു ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥന്റെ അധിക ചുമതല നല്‍കാം.
5. വരള്‍ച്ച, വെള്ളപ്പൊക്കം,കോവിഡ് മഹാമാരി പോലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനായി ദേശീയ പ്രകൃതി ദുരന്ത ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം തേടല്‍. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിക്കല്‍.
6.സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍, ഡെപ്യൂട്ടേഷന് എന്നിവ മൂലം ഉണ്ടായ ഒഴിവുകള്‍ നികത്തുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് പ്രൊമോഷന് കമ്മിറ്റി യോഗം ചേരല്‍.
7. സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തില്‍ ഉള്ള പൊതു സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി നടത്തല്‍.
8. ജല വിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തല്‍.
9. ശൗചാലയം പോലുള്ള പൊതു സൗകര്യങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രം ബിഒടി വ്യവസ്ഥ പ്രകാരം നിര്‍മ്മാണ അനുമതി നല്‍കാം.
10. കോളേജ് യൂണിയനുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തല്‍.
11. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാം.
12. തൊഴില്‍ നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരസ്യം നല്‍കാം.
13. എച്ച്ഐവി /എയ്ഡ്സ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പരസ്യങ്ങളുടെ പ്രസിദ്ധീകരിക്കാം.
14. ഓടകളില്‍ നിന്നും കുളങ്ങളില്‍ നിന്നും ഉള്ള മണ്ണ് നീക്കം ചെയ്യാം.
15. ശുചീകരണ /കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്.
16. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും.
17.കോടതി ഉത്തരവ് പ്രകാരമുള്ള തടവുപുള്ളികളുടെ ജയില്‍മാറ്റം.
18. നേരത്തെ അനുവദിച്ച ഗ്രാന്‍ഡ് ഉപയോഗിച്ചും ക്ഷണിച്ച ടെന്‍ഡര്‍ പ്രകാരവും ആശുപത്രി ഉപകരണങ്ങള്‍ മരുന്ന് എന്നിവ വാങ്ങാം.
#election2020
#LSGElection2020
#idukkidistrict